അവധിയെടുത്ത് പ്രതിഷേധം; ടെക്‌നീഷ്യന്‍മാരുടെ ശമ്പളം ഉയര്‍ത്തുമെന്ന് ഇന്‍ഡിഗോ

കൊവിഡ് സമയങ്ങളില്‍ ഇന്‍ഡിഗോ ജീവനക്കാരുടെ ശമ്പളം വെട്ടികുറച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാത്തതിലും ജീവനക്കാര്‍ക്ക് അസംതൃപ്തി ഉണ്ട്.

Update: 2022-07-12 12:33 GMT

ന്യൂഡല്‍ഹി: എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍മാരുടെ ശമ്പളം ഉയര്‍ത്തുമെന്ന് ഇന്‍ഡിഗോ . ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. കൊവിഡ് സമയങ്ങളില്‍ ഇന്‍ഡിഗോ ജീവനക്കാരുടെ ശമ്പളം വെട്ടികുറച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാത്തതിലും ജീവനക്കാര്‍ക്ക് അസംതൃപ്തി ഉണ്ട്.

എയര്‍ലൈനിലെ ഹൈദരാബാദിലും ഡല്‍ഹിയിലുമുള്ള എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍മാരില്‍ വലിയൊരു വിഭാഗം ശനി, ഞായര്‍ ദിവസങ്ങളില്‍ അസുഖമാണെന്ന പേരില്‍ അവധി എടുത്തിരുന്നു. ഇതിനു മുന്‍പ് ജൂലൈ 2ന്, ഇന്‍ഡിഗോയുടെ ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗം പേരും ഒരുമിച്ച് അവധി എടുത്തതിനാല്‍ ഇന്‍ഡിഗോയുടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ 55 ശതമാനവും വൈകിയിരുന്നു. എയര്‍ ഇന്ത്യയുടെ ഇന്റര്‍വ്യുവിന് പോകാനായി ആണ് അന്ന് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അവധിയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് 19 പാന്‍ഡെമിക് രൂക്ഷമായ സാഹചര്യത്തില്‍ ഇന്‍ഡിഗോ അതിന്റെ വലിയൊരു വിഭാഗം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് 2022 ഓഗസ്റ്റ് 1 മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധന ഉണ്ടാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു കഴിഞ്ഞു. പൈലറ്റുമാരെ ശമ്പളം വര്‍ധിപ്പിക്കാന്‍ ഇന്‍ഡിഗോ കഴിഞ്ഞാഴ്ച തീരുമാനമെടുത്തിരുന്നു.

Tags:    

Similar News