സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമനം; ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിക്രിയും പിന്മാറി

എന്നാല്‍, പിന്മാറുന്നതിനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയില്ല.

Update: 2019-01-24 09:39 GMT

ന്യൂഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യംചെയ്തു നല്‍കിയ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി. ഹരജി പുതിയ ബെഞ്ച് നാളെ പരിഗണിക്കുമെന്ന് ജസ്റ്റിസ് സിക്രി വ്യക്തമാക്കി. സിബിഐ ഇടക്കാല ഡയറക്ടറായ നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യംചെയ്ത് കോമണ്‍കോസ് എന്ന സംഘടന നല്‍കിയ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്മാറിയിരുന്നു. സിബിഐയുടെ പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കുന്ന സെലക്ഷന്‍ സമിതിയില്‍ അംഗമായതിനാലാണ് പിന്മാറുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കോമണ്‍കോസിന്റെ ഹരജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ താനും ഈ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി ജസ്റ്റിസ് എ കെ സിക്രിയും അറിയിക്കുകയായിരുന്നു. എന്നാല്‍, പിന്മാറുന്നതിനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം ആലോക് വര്‍മയെ നീക്കിയ സാഹചര്യത്തില്‍ പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സെലക്ഷന്‍ കമ്മിറ്റി യോഗം ചേരും. യോഗത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ലോക്‌സഭയിലെ കോണ്‍ഗ്രസ്‌കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ പങ്കെടുക്കും. 12 ഉദ്യോഗസ്ഥരുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് ഡയറക്ടറെ തിരഞ്ഞെടുക്കുക.

Tags:    

Similar News