വീണ്ടും ലോക യാത്രകള്‍ക്കൊരുങ്ങി മോദി

2019 നവംബറില്‍ ബ്രസീലിലാണ് പ്രധാനമന്ത്രി അവസാനമായി സന്ദര്‍ശനം നടത്തിയത്.

Update: 2021-03-04 17:52 GMT

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികം നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ലോക യാത്രകള്‍ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 25നാണ് യാത്രകള്‍ തുടങ്ങുന്നത്. ആദ്യം ബംഗ്ലാദേശിലേക്ക്. പിന്നീട് മെയ് മാസത്തില്‍ പോര്‍ച്ചുഗലില്‍ വെച്ച് നടക്കുന്ന ഇന്ത്യയൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ജൂണില്‍ യുകെയില്‍ നടക്കുന്ന ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കും. 2019 നവംബറില്‍ ബ്രസീലിലാണ് പ്രധാനമന്ത്രി അവസാനമായി സന്ദര്‍ശനം നടത്തിയത്.