ട്രെയിന്‍ തീപ്പിടിത്തം: അന്വേഷണം നടക്കട്ടെ, ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്ന് റെയില്‍വേ

Update: 2023-06-01 04:03 GMT

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ഒരു നിഗമനത്തിലും ഇപ്പോള്‍ എത്തിയിട്ടില്ലെനുനം പോലിസ് അന്വേഷണം നടക്കട്ടെയെന്നും റെയില്‍വേ എഡിആര്‍എം സക്കീര്‍ ഹുസയ്ന്‍. തീപ്പിടിച്ച ബോഗി പോലിസ് സീല്‍ ചെയ്തിട്ടുണ്ട്. ഫോറന്‍സിക് സംഘം വന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തമുണ്ടായതായി റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. പരിശോധന കൃത്യമായി നടത്താറുണ്ട്. ആരും വന്ന് പോകുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസി(16306)ന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് ഇന്ന് പുലര്‍ച്ചെ 1.20ഓടെ തീപിടിത്തമുണ്ടായത്. മറ്റു കോച്ചുകളെ ഉടന്‍ വേര്‍പെടുത്തിയതിനാല്‍ തീ പടര്‍ന്നില്ല. അഗ്‌നിരക്ഷാ സേന രാത്രി 2.20ഓടെ തീ അണച്ചു. പുലര്‍ച്ചെ 5.10ന് പുറപ്പെടേണ്ട ഇന്റര്‍സിറ്റി ട്രെയിനായിരുന്നു ഇത്. രണ്ട് മാസം മുമ്പ് ഏപ്രില്‍ രണ്ടിന് രാത്രി കോഴിക്കോട് എലത്തൂരില്‍വച്ച് ഇതേ ട്രെയിനിന് തീയിട്ടിരുന്നു. കേസില്‍ അറസ്റ്റിലായ ഷാരൂഖ് സെയ്ഫി ഇപ്പോഴും ജയിലിലാണ്. ഇതേക്കുറിച്ച് എന്‍ ഐഎയാണ് അന്വേഷിക്കുന്നത്.

Tags:    

Similar News