വിഴിഞ്ഞത്ത് സ്ഥിതി നിയന്ത്രണ വിധേയമെന്ന് എഡിജിപി; ആദ്യഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായെന്ന് യൂജിന്‍ പെരേര

Update: 2022-11-28 00:36 GMT


തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്ഥിതി നിന്ത്രണ വിധേയമെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍. എസ് ലിജോ പി മണിയുടെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 36 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എഡിജിപി വിശദമാക്കി. നിരോധനാഞ്ജ പ്രഖ്യാപിക്കുന്നത് സാഹചര്യം നോക്കിയാവുമെന്നും എഡിജിപി പ്രതികരിച്ചു. നേരത്തെ കസ്റ്റഡിയിൽ എടുത്ത 5 പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും എഡിജിപി അറിയിച്ചു.

അതേസമയം കളക്ടറടക്കമുള്ളവരുമായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായതായി ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പേരേര മാധ്യമങ്ങളോട് പ്രതികരിച്ചു. വിഴിഞ്ഞത്ത് സമാധാനം പുലരണമെന്നും യൂജിന്‍ പെരേര പറഞ്ഞു. സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും ആദ്യഘട്ട സമവായ ചര്‍ച്ചകള്‍ക്ക് ശേഷം യൂജിന്‍ പെരേര വിശദമാക്കി. സമരക്കാരുമായി സംസാരിച്ച ശേഷം അടുത്ത ഘട്ടം ചര്‍ച്ചയെന്നും യൂജിന്‍ പെരേര വിശദമാക്കി. സമാധാനത്തിന് സഭ മുൻകൈ എടുക്കുമെന്നും നാളെ 8.30 ക്ക് സഭ നേതൃത്വം വിശ്വാസികളും സമര സമിതിയുമായി ചർച്ച നടത്തുമെന്നും അതിന് ശേഷം വീണ്ടും കളക്ടറുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Similar News