തിരൂര്‍: അക്യുഷ് അക്യുപങ്ചര്‍ അക്കാദമിയുടെ പതിനാറാമത് ബിരുദദാനം ഏപ്രില്‍ 30നു രാവിലെ 9.30ന് തിരൂര്‍ വാഗണ്‍ട്രാജഡി ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി കോണ്‍വൊക്കേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചെന്നെയിലെ മുഹമ്മദ് ആസാദ് അഹമ്മദ് മുഖ്യാതിഥിയാവും. ആല്‍ഫ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ 132 പേരാണ് സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നത്. 2008 ലാണ് തിരൂര്‍ കേന്ദ്രമാക്കി അക്യുഷ് അക്യുപങ്ചര്‍ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചത്. ഇതുവരെയായി സ്ഥാപനത്തില്‍ നിന്നും രണ്ടായിരത്തോളം പേര്‍ പഠനം പൂര്‍ത്തിയാക്കി ചികിത്സാരംഗത്ത് സേവനം അനുഷഠിച്ചുവരുന്നു. മരുന്നില്ലാതെ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്ന ലോകോത്തര ചികില്‍സാരീതയാണ് അക്യുപങ്ചര്‍. രണ്ട് ബാച്ചുകളിലായി പത്ത് കേന്ദ്രങ്ങളിലാണ് അക്കാദമി അക്യൂപങ്ചര്‍ പഠിപ്പിക്കുന്നത്. ആല്‍ഫ എന്ന പേരില്‍ അറിയപ്പെടുന്ന ബാച്ചിന് തിരുവനന്തപുരം, കാഞ്ഞിരപ്പള്ളി, ആലുവ, തിരൂര്‍, കോഴിക്കോട്, എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍. ബീറ്റ എന്ന പേരിലറിയപ്പെടുന്ന രണ്ടാമത്തെ ബാച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മുക്കം, മലപ്പുറം ടൗണ്‍, തിരൂര്‍, ആലുവ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ അക്യുഷ് അക്യുപങ്ചര്‍ അക്കാദമി പ്രിന്‍സിപ്പല്‍ ഷുഹൈബ് റിയാലു, വൈസ് പ്രിന്‍സിപ്പല്‍ സയ്യിദ് അക്രം, ബ്രാഞ്ച് ഡയറക്ടറുമാരായ യൂസഫലി കൊല്ലം, കെ ജംഷീര്‍ അലി, മീഡിയാ ഡയറക്ടര്‍ എ ആര്‍ സുല്‍ഫിക്കര്‍ പങ്കെടുത്തു.