നടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന്; ഹരജിയുമായി അതിജീവിത ഹൈക്കോടതിയില്‍

കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടി ഹരജിയുമായി കോടതിയെ സമീപ്പിച്ചിരിക്കുന്നത്

Update: 2022-05-23 09:52 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അതിജീവിതയായ നടി ഹൈക്കോടതിയില്‍ ഹരജി നല്‍കി.കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാന്‍  നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടി ഹരജിയുമായി കോടതിയെ സമീപ്പിച്ചിരിക്കുന്നത്.

സാക്ഷികളെ സ്വാധീനീക്കാന്‍ കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഇവരെ അന്വേഷണത്തില്‍ നിന്നൊഴിവാക്കി കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാരോപിച്ചാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിലെ പ്രതിയായ ദിലീപിന്റെ ഉന്നത സ്വാധീനമാണിതിനു പിന്നിലെന്നും നടി ആരോപിക്കുന്നു.അന്വേഷണ സംഘത്തിന്റെ ഈ നീക്കം നീതി നിഷേധത്തിന് കാരണമാകുമോയെന്ന് ആശങ്കയുണ്ടെന്നും നടി ഹരജിയില്‍ ആരോപിക്കുന്നു.

Tags: