ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയ നടന്‍ മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം; ഐസിയുവില്‍

Update: 2023-04-24 17:45 GMT

മലപ്പുറം: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയ നടന്‍ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂങ്ങോട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദ്ഘാടന ചടങ്ങ് നടക്കാനിരിക്കുകയാണ് സംഭവം. ഇന്ന് രാത്രി 8.10 ഓടെ പൂങ്ങോട് മൈതാനിയിലെത്തിയ മാമുക്കോയ അല്‍പസമയത്തിനുശേഷം ദേഹാസസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഘാടകരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. തലച്ചോറിലേക്കുള്ള രക്തസമ്മര്‍ദ്ദം കൂടിയതാണ് ദേഹാസ്വസ്ഥ്യതയ്ക്ക് കാരണമെന്നും കാര്‍ഡിയോളജി വിഭാഗം അടക്കമുള്ളവരുടെ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags: