മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്ന് പ്രവര്‍ത്തകയുടെ പരാതി; കെഎസ്‌യു നേതാക്കള്‍ക്കെതിരേ കേസ്
തൊടുപുഴ: മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്ന കെഎസ്‌യു പ്രവര്‍ത്തകയുടെ പരാതിയില്‍ നേതാക്കള്‍ക്കെതിരേ തൊടുപുഴ മുട്ടം പോലിസ് കേസെടുത്തു. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബാഹുല്‍ കൃഷ്ണ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്ദ് അലി, ജില്ലാ സെക്രട്ടറി സജ്‌ന എന്നിവര്‍ക്കെതിരെയാണ് കെഎസ് യു പ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയുടെ സുഹൃത്ത് മോര്‍ഫ് ചെയ്ത ചിത്രം കണ്ടെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
എന്നാല്‍, പരാതി കെട്ടിച്ചമച്ചതാണെന്നും പോലിസില്‍ പരാതി നല്‍കിയതിന് പിന്നില്‍ സംഘടനയ്ക്കുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയമാണെന്നും സംഭവത്തില്‍ സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കുമെന്നും ബാഹുല്‍ കൃഷ്ണ വ്യക്തമാക്കി.