രോഗിയായ യുവതിയെ വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരേ നടപടി
തിരുവനന്തപുരം: വെള്ളറടയില്‍ രോഗിയായ യുവതിയെ വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ നടപടി. എംപാനല്‍ ജീവനക്കാരനായ സി അനില്‍കുമാറിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി.ഗൂഗിള്‍ പേ വഴി പണം നല്‍കിയത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇറക്കിവിട്ടത്. വെള്ളറട സ്വദേശി ദിവ്യയാണ് പരാതിക്കാരി. കഴിഞ്ഞ 26 ന് രാത്രി ആയിരുന്നു വെള്ളറട സ്വദേശിയായ ദിവ്യയെ കണ്ടക്ടര്‍ ബസ്സില്‍ നിന്നിറക്കിവിട്ടത്.
കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നതടക്കം കാണിച്ച് ഡിപ്പോ അധികൃതര്‍ക്ക് പിറ്റേന്ന് രാവിലെ തന്നെ ദിവ്യ പരാതി നല്‍കിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.