എല്ലാ പോലിസ് സ്‌റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകുന്നില്ല: വനിതാ കമ്മീഷന്‍ അധ്യക്ഷ

ആരോപണവിധേയനായ സിഐക്കെതിരേ നിരവധി പരാതികൾ ഉയര്‍ന്നുവന്നിട്ടുണ്ട്. നിലവിൽ മൊഫിയയുടെ മരണത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടില്ല.

Update: 2021-11-25 08:36 GMT

കോഴിക്കോട്: കേരളത്തിലെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. എല്ലാ സ്റ്റേഷനുകളും ജനമൈത്രി പോലിസ് സ്റ്റഷേനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.

ആരോപണവിധേയനായ സിഐക്കെതിരേ നിരവധി പരാതികൾ ഉയര്‍ന്നുവന്നിട്ടുണ്ട്. നിലവിൽ മൊഫിയയുടെ മരണത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടില്ല. പരിശോധിച്ചുവരികയാണ്.

സ്ത്രീവിരുദ്ധമായ സമീപനം പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. ഇത് പോലിസ് സംവിധാനത്തേയും ബാധിക്കുന്നു. ലിംഗനീതി സംബന്ധിച്ച പരിശീലനം പോലിസുകാര്‍ക്ക് കൊടുക്കണമെന്ന നിര്‍ദേശം കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പിന് നേരെ വനിതാ കമ്മീഷൻ അധ്യക്ഷ തന്നെ പരസ്യമായി രം​ഗത്തുവന്നത്, വരുംദിവസങ്ങളിൽ വിഷയത്തിൽ സിപിഎം പ്രതിസന്ധിയിലാകുമെന്നാണ് സൂചിപ്പിക്കുന്നത്. പ്രതിപക്ഷം ഇതിനോടകം പ്രക്ഷോഭം ശക്തിപ്പെടുത്തിയ സാഹചര്യത്തിൽ അവർ ഈ പ്രസ്താവന ഏറ്റെടുക്കാനുള്ള സാധ്യതയും തള്ളാനാവില്ല. 

Similar News