മുഈൻ അലിക്കെതിരേ നടപടിക്ക് ശുപാർശ ചെയ്തിട്ടില്ല; യൂത്ത് ലീ​ഗ് ദേശീയ അധ്യക്ഷൻ

മുഈന്‍ അലിക്ക് പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അൻവർ സാദത്തും രംഗത്തെത്തി.

Update: 2021-08-07 10:44 GMT

ന്യൂഡൽഹി: പികെ കുഞ്ഞാലിക്കുട്ടിക്കെതിരേ ​ഗുരുതര ആരോപണങ്ങൾ നടത്തിയ മുഈന്‍ അലിയ്‌ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരി.

അത്തരം അവകാശ വാദങ്ങള്‍ തെറ്റാണെന്നും ആസിഫ് അന്‍സാരി പറഞ്ഞു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലേക്ക് യൂത്ത് ലീഗ് ദേശീയ ഭാരവാഹികളേയും വിളിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചന്ദ്രികയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചുകൊണ്ട് മുഈനലി തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയില്‍ അദ്ദേഹം ഇടപെട്ടില്ലെന്ന് മുഈനലി പറഞ്ഞിരുന്നു.

അതേസമയം മുഈന്‍ അലിക്ക് പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അൻവർ സാദത്തും രംഗത്തെത്തി. ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അൻവർ സാദത്ത് ഫേസ്ബുക്കിൽ കുറിച്ചു.