കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് അക്രമണം
പെരിഞ്ഞ പുറത്ത് സ്വപ്നക്കു നേരെയാണ് ആക്രമണമുണ്ടായത്. മുന്‍ ഭര്‍ത്താവാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപോര്‍ട്ടുകള്‍
കോഴിക്കോട്: കാരശ്ശേരിയില്‍ യുവതിക്കു നേരെ ആസിഡ് ഒഴിച്ച് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. കാരശ്ശേരി ആനയാത് അമ്പലത്തിലെ പരിസരത്ത് വെച്ചാണ് ആക്രമണം നടന്നത്. പെരിഞ്ഞ പുറത്ത് സ്വപ്നക്കു നേരെയാണ് ആക്രമണമുണ്ടായത്. മുന്‍ ഭര്‍ത്താവാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപോര്‍ട്ടുകള്‍.
ഗുരുതര പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുക്കം പോലിസ് എത്തി അന്വേഷണം ആരംഭിച്ചു.