തിരുവനന്തപുരത്ത് യുവതിക്കു നേരെ ആസിഡാക്രമണം

Update: 2020-04-18 04:40 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തിനടുത്ത് മംഗലപുരം കാരമുട്ടില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ജനല്‍ച്ചില്ല് അടിച്ചുതകര്‍ക്ക് യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചത്. സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് വിനീഷിനെ പോലിസ് പിടികൂടി. യുവതിയുടെ പരാതിയില്‍ നേരത്തേ വിനീഷിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Tags: