പരപ്പനങ്ങാടി : കാപ്പ ലംഘിച്ചു നാട്ടിലെത്തിയ കടലുണ്ടി സ്വദേശി റിമാന്റില്‍. കടലുണ്ടി നഗരം ആനങ്ങാടി പാടിക്കല്‍ കുഞ്ഞാവമകന്‍ വാടിക്കല്‍ ഷൌക്കത്ത് (40)നെയാണ് കാപ്പലംഘിച്ച് നാട്ടിലെത്തിയതിനെ തുടര്‍ന്ന് പിടികൂടി റിമാരന്‍ഡ് ചെയ്തത്.
തൃശ്ശൂര്‍ റെയിഞ്ച് ഡിഐജിയുടെ കാപ്പ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയില്‍ നിന്ന് നാട് കടത്തിയ പ്രതി വീണ്ടും ജില്ലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി തുടര്‍ന്ന് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തില്‍ താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരപ്പനങ്ങാടി സി ഐ ഹരീഷിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ അരുണ്‍ പരമേശ്വരന്‍, സിപിഒ മാരായ മുജീബ് റഹുമാന്‍, രഞ്ജിത്ത്,അഭിലാഷ് ശ്രീനാഥ് സച്ചിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് നിലവില്‍ നിരവധി അടിപിടി കേസുകളും മയക്കുമരുന്ന് കേസുകളും ഉണ്ട്.