അക്കൗണ്ട് മരവിപ്പിച്ച നടപടി ഫാഷിസമെന്ന് കെ സുധാകരന്‍; നാളെ കോണ്‍ഗ്രസിന്റെ സത്യഗ്രഹ സമരം

Update: 2024-02-16 12:49 GMT
അക്കൗണ്ട് മരവിപ്പിച്ച നടപടി ഫാഷിസമെന്ന് കെ സുധാകരന്‍;  നാളെ കോണ്‍ഗ്രസിന്റെ സത്യഗ്രഹ സമരം
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ചത് ഫാഷിസ്റ്റ് നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ച പണത്തിനാണ് മോദി സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടത്. ഇന്ത്യാ മുന്നണിയെ ബിജെപി എത്രമാത്രം ഭയക്കുന്നു എന്നതിനു തെളിവാണിത്. ഫാഷിസ്റ്റ് നടപടിക്കെതിരേ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കും. ശനിയാഴ്ച രാവിലെ 11ന് ജില്ലകളിലെ ആദായനികുതി വകുപ്പ് ഓഫിസുകളുടെ മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സത്യഗ്രഹമിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    

Similar News