ദലിത് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച് എബിവിപി സംഘം (വീഡിയോ)

Update: 2022-05-31 17:37 GMT

ന്യൂഡല്‍ഹി: ജയ് ഭീം മുദ്രാവാക്യം എഴുതിയതിന്റെ പേരില്‍ ദലിത് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച് എബിവിപി സംഘം. ഡല്‍ഹി രാംജാസ് കോളജിലെ ദലിത് വിദ്യാര്‍ഥികളാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്.

സംഘടിച്ചെത്തിയ എബിവിപി സംഘം മര്‍ദിക്കുകയായിരുന്നെന്ന് പരിക്കേറ്റ വിദ്യാര്‍ഥി അമന്‍ പറഞ്ഞു. ജയ് ഭീം മുദ്രാവാക്യം എഴുതിയതിന്റെ പേരിലാണ് മര്‍ദിച്ചതെന്നും ദലിത് വിദ്യാര്‍ഥികളായത് കൊണ്ടാണ് തങ്ങളെ ലക്ഷ്യമിടുന്നതെന്നും ആക്രമണത്തിന് ഇരയായവര്‍ പറഞ്ഞു. എബിവിപി സംഘം തങ്ങളെ ജാതീയമായി അധിക്ഷേപിക്കുന്നതായും പരസ്യമായി അപമാനിക്കുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. എബിവിപി ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags: