ഡൽഹി യൂനിവേഴ്സിറ്റിയിൽ വനിതാദിനാചരണത്തിന് നേരെ എബിവിപി ആക്രമണം
പോലിസിന്റെ സാന്നിധ്യത്തിലായിരുന്നു എബിവിപി ആക്രമണം. പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പ്ലക്കാർഡുകളും വലിച്ചു കീറുകയും പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളെ ആക്രമിക്കുകയുമായിരുന്നു.
ന്യൂഡൽഹി: അന്താരാഷ്ട്രാ വനിതാദിനാചരണത്തിന്റെ ഭാഗമായി ഡൽഹി യൂനിവേഴ്സിറ്റിയിൽ ഇടത് വിദ്യാർത്ഥി സംഘടനയായ ഭഗത് സിങ് ഛാത്ര ഏക്താ മഞ്ചിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് നേരെ എബിവിപി ആക്രമണം. ദലിത് അവകാശ പ്രവർത്തക നോയ്ദീപ് കൗർ അടക്കം നിരവധി പേർക്ക് പരിക്കേറ്റു. പോലിസ് നോക്കിനിൽക്കേ ആയിരുന്നു ആക്രമണം.
മുഴുവൻ സ്ത്രീ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക എന്ന മുദ്രാവാക്യമുന്നയിച്ചാണ് ഡൽഹി യൂനിവേഴ്സിറ്റിയിലെ ഭഗത് സിങ് ഛാത്ര ഏക്താ മഞ്ചിന്റെ നേതൃത്വത്തിൽ ഡൽഹി സർവകലാശയിലെ ആർട്ട് ഫാക്കൽറ്റിയിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി തുടങ്ങിയതിന് പിന്നാലെ എബിവിപി പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പോലിസിന്റെ സാന്നിധ്യത്തിലായിരുന്നു എബിവിപി ആക്രമണം. പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പ്ലക്കാർഡുകളും വലിച്ചു കീറുകയും പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളെ ആക്രമിക്കുകയുമായിരുന്നു. ശാഹീൻ ബാഗ് പ്രക്ഷോഭക ബിൽക്കിസ് ദീദീ, ഹരിയാന പോലിസ് അന്യായമായി തടവിലിട്ട ദലിത് അവകാശ പ്രവർത്തക നോയ്ദീപ് കൗർ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിലേക്ക് എബിവിപി പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനെ ചോദ്യംചെയ്ത മൂന്ന് വിദ്യാർഥികളെ പോലിസ് കസ്റ്റഡിയിൽ എടുത്തെങ്കിലും വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് വിട്ടയക്കുകയായിരുന്നു.
