ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എബിവിപി അക്രമം; പോലിസിനുനേരെ കല്ലേറ്

തെക്കന്‍ കൊല്‍ക്കയിലെ ഗരിയാഹട്ട് മേഖലയില്‍ നിന്നാണ് എബിവിപി റാലി ആരംഭിച്ചത്. രണ്ടു കിലോമീറ്റര്‍ ഇപ്പുറമുള്ള ജോധ്പൂര്‍ പാര്‍ക്കില്‍ റാലിയെത്തിയതോടെ പോലിസ് അവരെ ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ പോലിസിനുനേരെ രൂക്ഷമായ കല്ലേറ് നടത്തുകയായിരുന്നു.

Update: 2019-09-23 14:34 GMT

കൊല്‍ക്കത്ത: ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റിക്ക് പുറത്ത് എബിവിപി നടത്തിയ പ്രതിഷേധം അക്രമാസക്തമായി. മാര്‍ച്ച് സര്‍വ്വകലാശാല കവാടത്തിനു പുറത്ത് പോലിസ് തടഞ്ഞതോടെ വിദ്യാര്‍ഥികള്‍ കല്ലെറിയുകയായിരുന്നു. സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ആക്രമിച്ചെവെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

തെക്കന്‍ കൊല്‍ക്കയിലെ ഗരിയാഹട്ട് മേഖലയില്‍ നിന്നാണ് എബിവിപി റാലി ആരംഭിച്ചത്. രണ്ടു കിലോമീറ്റര്‍ ഇപ്പുറമുള്ള ജോധ്പൂര്‍ പാര്‍ക്കില്‍ റാലിയെത്തിയതോടെ പോലിസ് അവരെ ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ പോലിസിനുനേരെ രൂക്ഷമായ കല്ലേറ് നടത്തുകയായിരുന്നു.

എബിവിപി പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ നാലാം നമ്പര്‍ കവാടത്തിനു മുമ്പില്‍ വിദ്യാര്‍ഥികളും അധ്യാപകരും പ്രാഫസര്‍മാരും അണിനിരന്നിരുന്നു. ഈ സംഘം എബിവിപിക്കും ബിജെപിക്കുമെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

എബിവിപി സംഘടിപ്പിച്ച ചടങ്ങില്‍ സംബന്ധിക്കാനെത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ഒരു സംഘം വിദ്യാര്‍ഥികള്‍ ആക്രമിച്ചെന്നാണ് ആരോപണം. അതേസമയം, ബാബുല്‍ സുപ്രിയോ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയോട് മന്ത്രി അപമര്യാദയായി പെരുമാറിയെന്നും ആരോപണമുയര്‍ന്നിരുന്നു.യൂനിവേഴ്‌സിറ്റിയില്‍ ഉണ്ടായ സംഘര്‍ഷം ബിജെപി സംഘപരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നുമുള്ള ഗുരുതര ആരോപണവും വിദ്യാര്‍ഥികള്‍ ഉന്നയിച്ചിരുന്നു.

Tags:    

Similar News