അബൂദബി ബിഗ് ടിക്കറ്റ്: 28 കോടി ലഭിച്ച മലയാളിയെ കാത്ത് സംഘാടകര്‍

Update: 2019-05-05 09:58 GMT

അബൂദബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം മലയാളിക്ക്. ഷാര്‍ജയില്‍ താമസിക്കുന്ന കെഎസ് ഷോജിത്തിനാണ് 1.5 കോടി ദിര്‍ഹം, അതായത് ഏകദേശം 28 കോടി സമ്മാനമായി ലഭിച്ചത്. തല്‍സമയ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം കിട്ടിയ ഷോജിത്തിനെ ബന്ധപ്പെടാന്‍ സംഘാടകര്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. എന്നാല്‍ സമ്മാനത്തുക ഷോജിത്തിന് അവകാശപ്പെട്ടതാണെന്നും തുക അദ്ദേഹത്തിനു തന്നെ കൈമാറുമെന്നും സംഘാടകര്‍ പറഞ്ഞു.

ഏപ്രില്‍ ഒന്നിനാണ് ഷോജിത്ത് ടിക്കറ്റെടുത്തത്. മറ്റ് സമ്മാനങ്ങള്‍ കിട്ടിയവരില്‍ ഏറെയും മലയാളികളാണ്.

Tags: