വോട്ടിങ് ശതമാനം പുറത്തുവിടാത്തതില്‍ ദുരൂഹത; ഞെട്ടിക്കുന്നതെന്ന് കെജ് രിവാള്‍

Update: 2020-02-09 12:44 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടിങ് കഴിഞ്ഞ് ഒരുദിവസം പിന്നിട്ടിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്ത തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരേ ആം ആദ്മി പാര്‍ട്ടി രംഗത്ത്. നടപടി ദുരൂഹമാണെന്നും തികച്ചും ഞെട്ടിക്കുന്നതാണെന്നും അരവിന്ദ് കെജ് രിവാള്‍ വിമര്‍ശിച്ചു. ''തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണ് ചെയ്യുന്നത്?. വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് വോട്ടിങ് ശതമാനം എത്രയാണെന്ന് അവര്‍ വെളിപ്പെടുത്താത്തതെന്നും കെജ്‌രിവാള്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ ദുരൂഹതയുണ്ടെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനെ എഎപി കുറ്റപ്പെടുത്തിയിട്ടില്ലെന്നും ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ് പറഞ്ഞു.

   


ശനിയാഴ്ച വൈകീട്ട് ആറിനാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചത്. ഇതിനുശേഷം ഒരു ദിവസം പിന്നിട്ടിട്ടും വോട്ടിങ് ശതമാനം സംബന്ധിച്ച ഔദ്യോഗിക കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടിട്ടില്ല. സാധാരണയായി വോട്ടെടുപ്പ് അവസാനിക്കുന്ന ദിവസം വൈകീട്ടോടെയോ രാത്രിയോടെയോ വോട്ടിങ് ശതമാനം സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടാറുണ്ട്. എന്നാല്‍ ഇന്നലെ വൈകീട്ട് ആറോടെ വാര്‍ത്താസമ്മേളനം വിളിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ രേഖപ്പെടുത്തിയത് 57.06 ശതമാനം പോളിങാണെന്നും 103 കേന്ദ്രങ്ങളില്‍ പോളിങ് തുടരുകയാണെന്നുമാണ് അറിയിച്ചത്. വോട്ടിങ് ശതമാനം 61.43 ആണെന്ന് കാണിക്കുന്ന തിരഞ്ഞെടുപ്പ് ആപ്ലിക്കേഷന്റെ

    സ്‌ക്രീന്‍ഷോട്ട് ശനിയാഴ്ച രാത്രി 10.17ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വക്താവ് ഷേയ്ഫാലി ശരണ്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമോ വിശദീകരണമോ പിന്നീടുണ്ടായില്ല.ഇതാണ് ദുരൂഹതയ്ക്കു കാരണമായി ആംആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നത്.




Tags:    

Similar News