പുതിയ ഹൈ ജുഡീഷ്യല്‍ കൗണ്‍സിലുമായി മെഹ്മൂദ് അബ്ബാസ്; സ്വയം തലവനായി നിയമിച്ചു

പുതിയ ഹൈ ജുഡീഷ്യല്‍ കൗണ്‍സിലിന്റെ അംഗത്വത്തില്‍ ഉയര്‍ന്ന ഭരണഘടനാ കോടതിയുടെ തലവന്‍, ഹൈക്കോടതിയുടെ തലവന്‍, കാസേഷന്‍ കോടതിയുടെ തലവന്‍, മജിസ്‌ട്രേറ്റ് കോടതിയുടെ തലവന്‍, സുരക്ഷാ സേനയുടെ ജുഡീഷ്യല്‍ കമ്മിറ്റിയുടെ തലവന്‍, ശരിഅ ജുഡീഷ്യല്‍ കൗണ്‍സില്‍ തലവന്‍, ഫലസ്തീന് അതോറിറ്റി പ്രസിഡന്റിന്റെ നിയമോപദേശകന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്.

Update: 2022-10-30 14:41 GMT
റാമല്ല: ഫലസ്തീന്‍ അതോറിറ്റി (പിഎ) പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തന്റെ നേതൃത്വത്തില്‍ ഒരു ഉന്നത ജുഡീഷ്യല്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഉത്തരവിട്ടുളള പ്രസിഡന്‍ഷ്യല്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരവ് പ്രകാരം ജുഡീഷ്യല്‍ വകുപ്പുകള്‍ക്കും കമ്മിറ്റികള്‍ക്കുമായി ഉന്നതാധികാര സമിതി രൂപീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ ഹൈ ജുഡീഷ്യല്‍ കൗണ്‍സിലിനായിരിക്കും.

പുതിയ ഹൈ ജുഡീഷ്യല്‍ കൗണ്‍സിലിന്റെ അംഗത്വത്തില്‍ ഉയര്‍ന്ന ഭരണഘടനാ കോടതിയുടെ തലവന്‍, ഹൈക്കോടതിയുടെ തലവന്‍, കാസേഷന്‍ കോടതിയുടെ തലവന്‍, മജിസ്‌ട്രേറ്റ് കോടതിയുടെ തലവന്‍, സുരക്ഷാ സേനയുടെ ജുഡീഷ്യല്‍ കമ്മിറ്റിയുടെ തലവന്‍, ശരിഅ ജുഡീഷ്യല്‍ കൗണ്‍സില്‍ തലവന്‍, ഫലസ്തീന് അതോറിറ്റി പ്രസിഡന്റിന്റെ നിയമോപദേശകന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്.

അധിനിവേശ വെസ്റ്റ് ബാങ്കിലെ തിരഞ്ഞെടുക്കപ്പെട്ട പലസ്തീന്‍ ഡോക്ടര്‍മാരുടെ സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പില്ലാതെ പുതിയത് രൂപീകരിക്കാനുള്ള പ്രസിഡന്റിന്റെ ഉത്തരവിന്റെ ഫലമായി അബ്ബാസും മെഡിക്കല്‍ കെയര്‍ മേഖലയും തമ്മിലുള്ള വലിയ പ്രതിസന്ധിയുടെ മധ്യത്തിലാണ് ഈ ഉത്തരവ്. അബ്ബാസിന്റെ നിയമപരമായ അധികാരം 2009ല്‍ അവസാനിച്ചിരുന്നു. പുതിയ പ്രസിഡന്റ് അല്ലെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് അദ്ദേഹം നിരാകരിച്ചിരിക്കുകയാണ്.

ജുഡീഷ്യല്‍, ലെജിസ്ലേറ്റീവ് അധികാരികളെ ലംഘിച്ചുകൊണ്ട് അദ്ദേഹം ആവര്‍ത്തിച്ച് നിയമവിരുദ്ധമായ പ്രസിഡന്‍ഷ്യല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Tags: