എയിംസ് ജീവനക്കാരെ ആക്രമിച്ച കേസ്: ആംആദ്മി എംഎല്‍എയ്ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ

കുറ്റാരോപിതരായ ജഗത് സൈനി, ദീലീപ് ഝാ, സന്ദീപ് സോനു, രാകേഷ് പാണ്ഡെ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.

Update: 2021-01-24 13:14 GMT

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിന്റെ മതില്‍ തകര്‍ക്കുകയും സുരക്ഷാ ജീവനക്കാരനെ ആക്രമിക്കുകയും ചെയ്‌തെന്ന കേസില്‍ ആംആദ്മി നേതാവും എംഎല്‍എയുമായ സോംനാഥ് ഭാരതിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയടക്കാനും അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ പാണ്ഡെ ഉത്തരവിട്ടു. കുറ്റാരോപിതരായ ജഗത് സൈനി, ദീലീപ് ഝാ, സന്ദീപ് സോനു, രാകേഷ് പാണ്ഡെ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.

2016 സെപ്തംബറില്‍ സോംനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ ഡല്‍ഹി എയിംസിലെ ചുറ്റുമതില്‍ ജെസിബിയുടെ സഹായത്തോടെ തകര്‍ത്തുവെന്നും സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചുവെന്നുമാണ് കേസ്. എയിംസ് ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ആര്‍ എസ് റാവത്ത് ആണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്. എന്നാല്‍, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കള്ളക്കേസാണെന്നും സോംനാഥ് ഭാരതി പ്രതികരിച്ചു.

Tags:    

Similar News