എഎപിയും ബിജെപിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് കോണ്‍ഗ്രസ്

നേരത്തേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും ആം ആദ്മി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചിരുന്നു

Update: 2020-03-01 01:51 GMT

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് കനയ്യ കുമാറിനെയും മറ്റ് ഒമ്പതുപേരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടിയുടെ ചിന്ത ബിജെപിയുടെ ചിന്തയ്ക്ക് തുല്യമാണെന്നും ഇരുവരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ (ജെഎന്‍യുയു) മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെയും മറ്റ് ഒമ്പതുപേരെയും രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ സിറ്റി പോലിസിന് വെള്ളിയാഴ്ച അനുമതി നല്‍കിയിരുന്നു. നടപടി കെജ്‌രിവാളിന്റെയും സര്‍ക്കാരിന്റെയും മുഖം തുറന്നുകാട്ടുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. സിഎഎയോ എന്‍പിആറോ ആവട്ടെ ആം ആദ്മി പാര്‍ട്ടിക്ക് ബിജെപിയുടെ അതേ ചിന്താഗതിയാണുള്ളതെന്നും ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും ആം ആദ്മി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചിരുന്നു.




Tags:    

Similar News