കോഴിക്കോട്: നടുറോഡില്‍ സ്ത്രീയെ ചവിട്ടിവീഴ്ത്തി യുവാവ്. തിരുവമ്പാടി അങ്ങാടിയില്‍ ഹൈസ്‌കൂള്‍ റോഡില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാളെയാണ് യുവാവ് ചവിട്ടിവീഴ്ത്തിയത്. ഇതിന് മുന്‍പായി സ്ത്രീയും ഇയാളും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും സ്ത്രീ ചെരിപ്പൂരി യുവാവിനെ അടിക്കാനോങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്നാണ് യുവാവ് ഓടിയെത്തി സ്ത്രീയെ ചവിട്ടിവീഴ്ത്തിയത്.വീണ്ടും ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുന്നുണ്ട്.