ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രസ്താവന വാക്കിലെ പിഴവെന്ന് എ വിജയരാഘവന്‍

പ്രസംഗിക്കുന്നതിനിടെ ഒരു വാക്കിലൊക്കെ പിഴവ് പറ്റുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-02-19 08:20 GMT

കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയതയെന്ന തന്റെ പ്രസ്താവന വാക്കിലെ പിഴവ് മാത്രമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പ്രസംഗിക്കുന്നതിനിടെ ഒരു വാക്കിലൊക്കെ പിഴവ് പറ്റുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതു വച്ചാണ് വര്‍ഗീയ പരാമര്‍ശമെന്ന് ചിലര്‍ പ്രചാരണം നടത്തിയത്. താന്‍ നടത്തിയത് ആര്‍എസ്എസ് വിരുദ്ധ പ്രസംഗമാണെന്നും വിജയരാഘവന്‍ വിശദീകരിച്ചു. കര്‍ഷക സമരം പോലെയല്ല സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരമെന്നും സമരക്കാരെ ചര്‍ച്ച നടത്തി പറ്റിക്കാന്‍ ഇനിയില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയതയെന്നും അതു കൊണ്ട് തന്നെ ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിയ്ക്കാന്‍ സാധിക്കില്ലെന്നും രണ്ടിനെയും എതിര്‍ക്കണമെന്നുമാണ് കഴിഞ്ഞ ദിവസം എ വിജയരാഘവന്‍ കോഴിക്കോട്ട് പറഞ്ഞത്. വികസന മുന്നേറ്റ യാത്രയ്ക്ക് മുക്കത്ത് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News