കോട്ടയം: പാമ്പുകടിയേറ്റ് ഏഴ് വയസുകാരിയ്ക്ക് ദാരുണാന്ത്യം. പാലാ പൈക ഏഴാം മൈലില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരി ആത്മജയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ആളുറുമ്പ് വടക്കത്തുശ്ശേരിയില്‍ അരുണ്‍-ആര്യ ദമ്പതികളുടെ മകളാണ് ആത്മജ. കുരുവിക്കൂട് എസ്ഡി എല്‍പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആത്മജ. ഇന്ന് ഉച്ചകഴിഞ്ഞ് പൈക ഏഴാംമൈലില്‍ വാടകവീടിന് സമീപത്തുവെച്ച് ആത്മജയ്ക്ക് പാമ്പുകടിയേല്‍ക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചു.