എ ആര്‍ റഹ്‌മാന്റെ സംഗീത നിശ സ്റ്റേജില്‍ കയറി നിര്‍ത്തിച്ച് പൂനെ പോലിസ്

എന്നാല്‍ സംഗീത നിശ ഇടയ്ക്ക് നിര്‍ത്തിയതുമായി ബന്ധപ്പെട്ട് സംഘാടകര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Update: 2023-05-01 14:08 GMT



പൂനെ: ഓസ്‌കാര്‍ ജേതാവ് സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ സംഗീത നിശ ഇടയ്ക്ക് വച്ച് അവസാനിപ്പിച്ച് പൂനെ പോലിസ് . ഞായറാഴ്ചയാണ് സംഭവം. പൂനെ രാജാ ബഹാദൂര്‍ മില്‍ റോഡിലെ ദ മില്‍സില്‍ ഫീഡിംഗ് സ്മൈല്‍സും 2 ബിഎച്ച്കെയും സംഘടിപ്പിച്ച സംഗീത നിശയാണ് രാത്രി പത്തുമണിവരെ നല്‍കിയ സമയപരിധി ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്.



എന്നാല്‍ സംഗീത നിശ ഇടയ്ക്ക് നിര്‍ത്തിയതുമായി ബന്ധപ്പെട്ട് സംഘാടകര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എആര്‍ റഹ്‌മാന്‍ ഒരു ഗാനം ആലപിക്കുന്ന സമയത്ത് തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേജില്‍ കയറി തന്റെ വാച്ച് കാണിച്ച് രാത്രി 10 മണിക്കുള്ള സമയപരിധി ചൂണ്ടിക്കാണിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ പരിപാടി അവസാനിച്ചുവെന്നാണ് വിവരം.



സുപ്രീം കോടതിയുടെ ഉത്തരവിന് അനുസൃതമായി രാത്രി 10 മണിക്ക് ശേഷം സംഗീത പരിപാടി അനുവദിക്കില്ലെന്ന് പൂനെ സിറ്റി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ''രാത്രി 10 മണി കഴിഞ്ഞ് കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഷോ അവസാനിപ്പിച്ച് നിയമം പാലിക്കാന്‍ പരിപാടിയുടെ സംഘാടകരെ പോലിസ് ഓര്‍മ്മിപ്പിച്ചു. സംഘാടകര്‍ പോലീസുമായി സഹകരിച്ച് പരിപാടി അവസാനിപ്പിച്ചു'' പോലിസ് ഉദ്യോഗസ്ഥന്‍ സംഭവത്തെക്കുറിച്ച് വിവരിച്ചു.





Tags:    

Similar News