പത്തനംതിട്ടയില്‍ ഒന്നര വയസ്സുകാരന്‍ മരിച്ചത് കപ്പലണ്ടി അന്നനാളത്തില്‍ കുടുങ്ങി

Update: 2025-11-01 18:24 GMT

പത്തനംതിട്ട: ചെന്നീര്‍ക്കര പന്നിക്കുഴിയിലെ ഒന്നര വയസ്സുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തില്‍ കുടുങ്ങിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പന്നിക്കുഴി സ്വദേശി സാജന്‍-സോഫിയ ദമ്പതികളുടെ മകന്‍ സായി ആണ് മരിച്ചത്. മുലപ്പാല്‍ നെറുകയില്‍ കയറി മരിച്ചെന്നായിരുന്നു പ്രാഥമിക വിവരം.

ശനിയാഴ്ച കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയതായിരുന്നു അമ്മ. മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. ഇവിടെവച്ച് മരണം സ്ഥിരീകരിച്ചു.