വയനാട്: മാനന്തവാടിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വായോധികന് കടിയേറ്റു. കൊട്ടിയൂര്‍ അമ്പായത്തോട് സ്വദേശി കുഞ്ഞപ്പനാണ് നായയുടെ ആക്രമണത്തില്‍ കടിയേറ്റത്.കാലിന് പരിക്കേറ്റ കുഞ്ഞപ്പന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിന് സമീപത്ത് വെച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്.അതേസമയം ഈ മാസം നാലാമത്തെ ആള്‍ക്കാണ് മാനന്തവാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്.