പതിനാലുകാരനെ മര്‍ദിച്ച കേസ്; അറസ്റ്റിലായ ബിജെപി നേതാവ് വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു

Update: 2024-05-26 14:24 GMT

കായംകുളം: പതിനാലുകാരനെ മര്‍ദ്ദിച്ച കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് ആലമ്പള്ളില്‍ മനോജ് (ജിജി - 47) ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ മനോജിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞു. ബിജെപി വാര്‍ഡ് ഭാരവാഹിയായിരുന്നു മനോജ്.

19ന് വൈകിട്ട് 5.30ന് ആക്രി സാധനങ്ങള്‍ കൊടുത്ത ശേഷം രണ്ട് സൈക്കിളുകളിലായി വന്ന പതിനാലുകാരനേയും അനുജനേയും തടഞ്ഞു നിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ മനോജിനെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ മനോജിന് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ജാമ്യം ലഭിച്ചു. വാക്കുതര്‍ക്കത്തിനിടെ 14 കാരന്‍ കല്ലെടുത്തെറിഞ്ഞ് പരുക്കേല്‍പ്പിച്ചതായി കാണിച്ച് മനോജും പോലിസില്‍ പരാതി നല്‍കിയിരുന്നു.

മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.




Tags:    

Similar News