മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനഞ്ചുകാരി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍ ആണ് മരിച്ചത്. അസുഖബാധിതയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ രോഗം മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരിക്കുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇന്ന് രാവിലെ വീണ്ടും അസുഖം രൂക്ഷമായതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നുവെന്നാണ് വിവരം.