സംസ്ഥാനത്ത് എസ്.എസ്.എല്‍.സിക്ക് 99.7 ശതമാനം വിജയം; 68,604 എ പ്ലസ്

ഏറ്റവും കുറവ് വിജയം വയനാട്ടിലാണ്.

Update: 2023-05-19 10:06 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സിക്ക് 99.7 വിജയശതമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. 4,17,864 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68,604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. നാല് ലക്ഷത്തിപത്തൊന്‍പതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.44 ശതമാനമാണ് വിജയശതമാനത്തിലെ വര്‍ധന. കണ്ണൂരിലാണ് ഏറ്റവുമധികം വിജയം. 99.94 ശതമാനം. ഏറ്റവും കുറവ് വിജയം വയനാട്ടിലാണ്. 92.41 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പാലാ, മൂവാറ്റുപുഴ ഉപജില്ലകള്‍ 100 ശതമാനം വിജയം നേടി. മലപ്പുറത്താണ് ഏറ്റവുമധികം എ പ്ലസ്. 4856 പേര്‍ മലപ്പുറത്ത് എ പ്ലസ് നേടി. മലപ്പുറത്തെ തന്നെ എടരിക്കോട് വി.കെ. എം.എം. സ്‌കൂളിന് 100 ശതമാനം വിജയം.പരീക്ഷാഫലം പി.ആര്‍.ഡിയുടെ ലൈവ് ആപ്പിലും നാല് മണി മുതല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റുകളിലും ലഃമാൃലൗെഹെേ.സലൃമഹമ.ഴീ്.ശി ലും ലഭ്യമാകും. ജൂണ്‍ ഏഴ് മുതല്‍ 14 വരെ സേ പരീക്ഷകള്‍ നടക്കുമെന്നും പുനര്‍മൂല്യ നിര്‍ണയത്തിന് അടുത്ത മേയ് വരെ അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ച് മുതല്‍ ആരംഭിക്കും.


എസ് എസ് എല്‍സി പരീക്ഷാ ഫലം ലഭ്യമാവുന്ന വെബ്‌സൈറ്റുകള്‍:

https://www.prd.kerala.gov.in.

https://www.results.kerala.gov.in.

https://www.examresults.kerala.gov.in.

https://www.pareekshabhavan.kerala.gov.in.

https://www.results.kite.kerala.gov.in.

https://www.sslcexam.kerala.gov.in.

Tags:    

Similar News