കൂട്ടമതംമാറ്റവുമായി വിഎച്ച്പി; 96 ക്രിസ്ത്യാനികളെ മതംമാറ്റി

ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള തോട്ടം തൊഴിലാളികളെ മുന്‍ കാലങ്ങളില്‍ ക്രിസ്ത്യാനിറ്റിയിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയായിരുന്നുവെന്നും ഇപ്പോള്‍ പഴയ മതത്തിലേക്ക് തിരിച്ചുവരികയാണെന്നും വിഎച്ച്പി നേതാക്കള്‍ അവകാശപ്പെട്ടു

Update: 2019-01-22 12:56 GMT

അഗര്‍ത്തല: ബിജെപി ഭരിക്കുന്ന ത്രിപുരയില്‍ 23 ആദിവാസി കുടുംബങ്ങളില്‍നിന്നുള്ള 96 ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയതായി തീവ്രവലതുപക്ഷ ഹിന്ദുത്വ സംഘമായ ഹിന്ദു ജാഗരണ്‍ മഞ്ച്. വിശ്വ ഹിന്ദു പരിഷത്തി(വിഎച്ച്പി)ന്റെ നേതൃത്വത്തിലായിരുന്നു മതംമാറ്റം.

ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള തോട്ടം തൊഴിലാളികളെ മുന്‍ കാലങ്ങളില്‍ ക്രിസ്ത്യാനിറ്റിയിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയായിരുന്നുവെന്നും ഇപ്പോള്‍ പഴയ മതത്തിലേക്ക് തിരിച്ചുവരികയാണെന്നും വിഎച്ച്പി നേതാക്കള്‍ അവകാശപ്പെട്ടു. ത്രിപുരയിലെ ഉനാക്കോട്ടിയില്‍ ഞായറാഴ്ച വൈകീട്ടാണ് 23 ഗോത്രങ്ങളില്‍ നിന്നുള്ള 96 പേര്‍ ഹിന്ദു മതം സ്വീകരിച്ചത്. അവരുടെ അഗ്രഹപ്രകാരമാണ് ക്രിസ്തു മതം ഒഴിവാക്കി ഹിന്ദുമതം സ്വീകരിച്ചതെന്നാണ് വിഎച്ച്പി നേതാക്കളുടെ വാദം. തേയില തോട്ടത്തിലെ ജോലിക്കാരായ ഇവരുടെ അജ്ഞതയും ദാരിദ്ര്യവും മുതലെടുത്ത് ചിലര്‍ ഇവരെ ക്രിസ്ത്യാനികളാക്കുകയായിരുന്നുവെന്ന് ഹിന്ദു ജാഗരണ്‍ മോര്‍ച്ച അവകാശപ്പെട്ടു.

രാജ്യത്തെ കൂട്ടമതംമാറ്റം ആശങ്കയുളവാക്കുന്നതായി കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു.

Tags:    

Similar News