നോട്ട് നിരോധനത്തിനു ശേഷം നികുതി അടവ് കൂടിയെന്ന വാദം നുണ; 88 ലക്ഷം പേര്‍ റിട്ടേണ്‍ നല്‍കുന്നത് നിര്‍ത്തിയെന്ന് റിപോര്‍ട്ട്
നോട്ട് നിരോധനത്തോടെ 88ലക്ഷം പേര്‍ റിട്ടേണ്‍ നല്‍കിയിട്ടില്ലെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016-17 വര്‍ഷത്തില്‍ ഈ കുറവ് പത്തിരട്ടിയായാണ് വര്‍ധിച്ചത്.

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന് ശേഷം രാജ്യത്തെ നികുതി ദായകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പച്ചനുണ. നോട്ടുനിരോധനം നടന്ന സാമ്പത്തിക വര്‍ഷത്തില്‍ നികുതി റിട്ടേണിനു വേണ്ടിയുള്ള അപേക്ഷകളില്‍ വന്‍തോതില്‍ കുറവുണ്ടായെന്നാണ് പുറത്തുവന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തോടെ 88ലക്ഷം പേര്‍ റിട്ടേണ്‍ നല്‍കിയിട്ടില്ലെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്ത്. 2016-17 വര്‍ഷത്തില്‍ ഈ കുറവ് പത്തിരട്ടിയായാണ് വര്‍ധിച്ചത്.
2015-16 വര്‍ഷത്തില്‍ 8.56 ലക്ഷം പേരാണ് റിട്ടേണ്‍ അപേക്ഷ ഫയല്‍ ചെയ്തത്. 2016-17 വര്‍ഷത്തില്‍ ഇത് 88.04 ലക്ഷമായി ഉയര്‍ന്നു. സാമ്പത്തിക മേഖലയിലുണ്ടായ മരവിപ്പ് മൂലമുണ്ടായ തൊഴില്‍ നഷ്ടമാകാം ഇതിനു കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നോട്ടുനിരോധനം നടത്തിയതു മൂലം 2016-17 വര്‍ഷത്തില്‍ പുതിയ 1.06 കോടി നികുതിദായകരുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആദായനികുതി വിഭാഗത്തില്‍ നിന്നും ശേഖരിച്ച രേഖകളെ ആസ്പദമാക്കി ഇന്ത്യന്‍ എക്‌സ്പ്രസ്സ്് നോട്ടുനിരോധനത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നത്.
2012-13 സാമ്പത്തിക വര്‍ഷത്തില്‍ 52.39 ലക്ഷം പുതിയ നികുതിദായകരാണ് സൃഷ്ടിക്കപ്പെട്ടത്. അതേ വര്‍ഷത്തില്‍ 37.54 ലക്ഷം പേര്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്തിരുന്നില്ല. ഈ പ്രവണത വര്‍ഷംതോറും അനുകൂലമായ രീതിയിലാണ് വളര്‍ന്നു കൊണ്ടിരുന്നത്. 2015-16 എത്തുമ്പോള്‍ 85.75 ലക്ഷം പുതിയ നികുതിദായകര്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി. 8.56 ലക്ഷം പേര്‍ മാത്രമാണ് പ്രസ്തുത വര്‍ഷം റിട്ടേണുകള്‍ ഫയല്‍ ചെയ്യാതിരുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ രാജ്യം കൈവരിച്ച സാമ്പത്തിക വളര്‍ച്ചയുടെ സ്വാഭാവിക പരിണിതി സംഭവിക്കവെയാണ് പെട്ടെന്ന് നോട്ടുനിരോധനം നടന്നത്. സാധാരണ ഗതിയില്‍ നികുതി റിട്ടേണുകളില്ലായ്മ ആദായനികുതി വകുപ്പിന്റെ നയം നടപ്പാക്കലിലുള്ള പരാജയമായിട്ടാണ് കണക്കാക്കപ്പെടാറ്.