ജപ്പാനില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പില്ല

ടോക്കിയോയില്‍ നിന്ന് 306 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Update: 2021-02-13 18:15 GMT

ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനം രാത്രി 7.30ഓടെയാണ് സംഭവിച്ചത്. ടോകിയോ നഗരത്തിന് സമീപം വടക്കന്‍ തീരത്തിലാണ് ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ടോക്കിയോയില്‍ നിന്ന് 306 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വന്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.. ഭൂചലനം സംഭവിച്ച മേഖലയില്‍ വൈദ്യുതി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തകാരാറിലായിട്ടുണ്ട്.


Tags: