കുട്ടികളെ തട്ടികൊണ്ടുപോകാനെത്തിയ ആളെന്ന് ആരോപിച്ച് 70 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

മലയോര മേഖലയില്‍ ഔഷദ സസ്യങ്ങള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട 70 കാരന്‍. ഇയാള്‍ മടങ്ങവേയാണ് കുട്ടികളെ തട്ട് കൊണ്ടുപോകാന്‍ എത്തിയ ആളാണെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ചത്.

Update: 2019-09-20 12:31 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. കുട്ടികളെ തട്ടികൊണ്ടുപോകാനെത്തിയ ആളെന്ന് ആരോപിച്ച് 70 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. സഹീബ്ഗഞ്ച് ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. മലയോര മേഖലയില്‍ ഔഷദ സസ്യങ്ങള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട 70 കാരന്‍. ഇയാള്‍ മടങ്ങവേയാണ് കുട്ടികളെ തട്ട് കൊണ്ടുപോകാന്‍ എത്തിയ ആളാണെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ചത്.

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എസ്പി ഹൃദീപ് പി ജനാര്‍ദ്ദനന്‍ പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് 70 കാരന്‍ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു. വ്യാജവാര്‍ത്തകളാണ് പലപ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങളിലേക്ക് നയിക്കുന്നതെന്നും ഇതിനെതിരേ ഗ്രാമവാസികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും എസ്പി വ്യക്തമാക്കി.

അതേസമയം, പഹാരിയില്‍ ഹിന്ദി അറിയാത്ത ഗോത്ര വിഭാഗങ്ങളാണ് കൂടുതലുള്ളത് എന്നതിനാല്‍ ക്കാര്യത്തില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഞങ്ങള്‍ ഗ്രാമത്തലവന്മാരെയും മറ്റ് ആളുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എസ്പി പറഞ്ഞു. ബുധനാഴ്ച മറ്റൊരു വയോധികനും സ്ത്രീയും ഇത്തരത്തില്‍ റാഞ്ചിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. കുട്ടികളെ തട്ടികൊണ്ടു പോകാനെത്തിയവര്‍ എന്നാരോപിച്ചായിരുന്നു ആക്രമണം. പോലിസിന്റെ അവസരോചിതമായ ഇടപെടലിനെതുടര്‍ന്ന് ഇരുവരും രക്ഷപ്പെടുകയായിരുന്നു.

Tags:    

Similar News