70 വയസിനു മുകളിലുള്ള തടവുകാരുടെ അകാല വിടുതല്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു
കോഴിക്കോട്: 70 വയസ്സിന് മുകളില്‍ പ്രായമുള്ള വനിതാ തടവുകാര്‍ക്കും അസുഖബാധിതരായ തടവുകാര്‍ക്കും ശിക്ഷയില്‍ ഇളവ് നല്‍കി അകാല വിടുതല്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് ചീഫ് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കോഴിക്കോട് സെന്റ് സേവിയേഴ്‌സ് കോളജിലെ എന്‍എസ്എസ് വോളന്റിയര്‍മാരാണ് പരാതി നല്‍കിയത്. ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.