കശ്മീര്‍ വെടിവയ്പ്പ്: മരണം ഏഴായി

ഒരു ഡോക്ടറും ആറ് ഇതര സംസ്ഥാന തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്.

Update: 2024-10-21 03:47 GMT

ശ്രീനഗര്‍: കശ്മീരിലെ ഗന്ദര്‍ബാലില്‍ നടന്ന വെടിവയ്പില്‍ ഏഴു പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മധ്യ കശ്മീരിലെ ഗന്ദര്‍ബാലിലെ തുരങ്ക നിര്‍മാണ തൊഴിലാളികളുടെ ക്യാംപിലാണ് വെടിവയ്പുണ്ടായത്. ഒരു ഡോക്ടറും ആറ് ഇതര സംസ്ഥാന തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. ആയുധധാരികളായ രണ്ടു പേര്‍ ക്യാംപില്‍ കടന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.

പ്രതികളെ കണ്ടെത്താന്‍ പോലിസും സൈന്യവും പരിശോധന തുടങ്ങി. സംഭവത്തെ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ അപലപിച്ചു.

Tags: