യുപിയില്‍ വിഷവാതകം ശ്വസിച്ച് കുട്ടികള്‍ ഉള്‍പ്പെടെ ഏഴു മരണം

കാര്‍പെറ്റ് ഫാക്ടറിക്ക് സമീപമുള്ള ഗ്യാസ് പൈപ്പ് ലൈനില്‍ നിന്നുമാണ് വാതകം ചോര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

Update: 2020-02-06 07:38 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ഉണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ച് കുട്ടികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു. കാര്‍പെറ്റ് ഫാക്ടറിക്ക് സമീപമുള്ള ഗ്യാസ് പൈപ്പ് ലൈനില്‍ നിന്നുമാണ് വാതകം ചോര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

സംഭവസ്ഥലത്തേക്ക് ജില്ലാ കലക്ടറും പോലിസുമെത്തി തുടര്‍ നടപടികള്‍ സ്ഥീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News