ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വന്‍ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കൊല്‍ക്കത്തയിലും അനുഭവപ്പെട്ടു

ത്രിപുര, മണിപ്പൂര്‍, മിസോറാം, അസം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം കൊല്‍ക്കത്ത വരെ അനുഭവപ്പെട്ടതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിന്റെ (ഇഎംഎസ്‌സി) വെബ്‌സൈറ്റില്‍ അനുഭവസ്ഥര്‍ പറയുന്നു.

Update: 2021-11-26 01:28 GMT

ന്യൂഡല്‍ഹി: വെള്ളിയാഴ്ച രാവിലെ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

ത്രിപുര, മണിപ്പൂര്‍, മിസോറാം, അസം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം കൊല്‍ക്കത്ത വരെ അനുഭവപ്പെട്ടതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിന്റെ (ഇഎംഎസ്‌സി) വെബ്‌സൈറ്റില്‍ അനുഭവസ്ഥര്‍ പറയുന്നു.

'തനിക്ക് അനുഭവപ്പെട്ടതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂകമ്പങ്ങളിലൊന്നായിരുന്നു ഇത്'- മിസോറാമിലെ തെന്‍സാവില്‍ നിന്നുള്ള ഒരു സാക്ഷി ഇഎംഎസ്‌സിയില്‍ പോസ്റ്റ് ചെയ്തു.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ നിന്ന് 183 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പുലര്‍ച്ചെ 5.15നാണ് ഭൂചലനമുണ്ടായതെന്ന് സീസ്‌മോളജി സെന്റര്‍ അറിയിച്ചു.

Tags:    

Similar News