രാഹുല്‍ ഗാന്ധിക്കു വധഭീഷണി കത്തയച്ചയാള്‍ അറസ്റ്റില്‍

Update: 2023-04-28 03:51 GMT

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വധഭീഷണി കത്ത് അയച്ചയാള്‍ അറസ്റ്റില്‍. മധ്യപ്രദേശില്‍ യാത്ര എത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി. രാഹുല്‍ ഗാന്ധിയെ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു കത്ത്. ഇന്ദോറിലെ ബേക്കറിക്ക് സമീപത്ത് നിന്നാണ് കത്ത് കണ്ടെത്തിയത്. ദയാ സിങ് എന്ന അയ്ഷിലി ജാമാണ് പിടിയിലായത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ട്രെയിനില്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 2022 നവംബറിലാണ് ഭീഷണിക്കത്ത് അയച്ചത്.

Tags: