കൊവിഡ് 19: തെലങ്കാനയില്‍ ആറുപേര്‍ മരിച്ചു

ഇതോടെ രോഗം ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 32 ആയി.

Update: 2020-03-30 18:26 GMT

ന്യൂഡല്‍ഹി: തെലങ്കാനയില്‍ കൊവിഡ് ബാധിച്ച് ആറുപേര്‍ മരിച്ചു. ഇവര്‍ ഡല്‍ഹിയില്‍ നിസാമുദ്ദീനിലെ ഒരു മുസ്‌ലിം പള്ളിയിലെ മതചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരാണെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. നിസാമുദ്ദീന്‍ മര്‍കസില്‍ തബ്‌ലീഗ് ജമാഅത്തിന്റെ പ്രാര്‍ഥനയില്‍ പങ്കെടുത്തവരാണ് തെലങ്കാനയില്‍ മരണപ്പെട്ടതെന്ന വാര്‍ത്ത ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇതോടെ രോഗം ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 32 ആയി. മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടന്നത്. സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശിച്ചതായി വാര്‍ത്തയുണ്ട്.

Tags: