ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ്; പ്രായപൂര്‍ത്തിയാവാത്ത അഞ്ച് ഗര്‍ഭിണികള്‍, ഒരാള്‍ എച്ച്‌ഐവി പോസിറ്റീവ്

Update: 2020-06-22 05:42 GMT

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ നടത്തുന്ന അഭയ കേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചൂ. കഴിഞ്ഞ നാലു ദിവസങ്ങള്‍ക്കുള്ളിലാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപോര്‍ട്ട് വന്നത്. ഇതില്‍ അഞ്ചു പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെന്നും കണ്ടെത്തി.

    അഭയ കേന്ദ്രത്തില്‍ ഏറെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ്. ഇവരില്‍ അഞ്ചുപേര്‍ ഗര്‍ഭിണികളാണ്. പോക്‌സോ കുറ്റകൃത്യങ്ങളില്‍ ഇരയായവരാണ് ഇവര്‍. അഞ്ചുപേരും ഡിസംബറില്‍ അഭയകേന്ദ്രത്തില്‍ എത്തുമ്പാള്‍ തന്നെ ഗര്‍ഭിണിയായിരുന്നു. നിലവില്‍ രണ്ടുപേര്‍ എട്ടുമാസം ഗര്‍ഭിണികളാണെന്ന് ഡെപ്യുട്ടി ചീഫ് പ്രൊബേഷന്‍ ഓഫിസര്‍ ശ്രുതി ശുക്ല പറഞ്ഞു.

    കുട്ടികളില്‍ ഒരാള്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് ആണ്. മറ്റൊരാള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഗര്‍ഭിണികള്‍ അഞ്ചുപേരും ആഗ്ര, ഇറ്റാ, കനൗജ്, ഫിറോസാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അഭയകേന്ദ്രത്തിലെ ഒരു യുവതിക്ക് ഒരാഴ്ച മുമ്പ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിയത്. ജൂണ്‍ 18ന് 33 പേര്‍ക്കും അടുത്ത് രണ്ട് ദിവസങ്ങളായി എട്ടുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കേന്ദ്രത്തിലെ 171 പേരേയും നാലു ദിവസത്തിനുള്ളില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇവരില്‍ 57 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. അഭയ കേന്ദ്രത്തില്‍ 114 പെണ്‍കുട്ടികളും 37 ജീവനക്കാരുമാണുമുള്ളത്. കുട്ടികളില്‍ ഏറെയും 1018നു മധ്യേ പ്രായമുള്ളവരാണ്.

57 Girls At Government-Run Home In UP's Kanpur Test Positive For COVID-19




Tags:    

Similar News