ജയിലിലടച്ച ആക്റ്റീവിസ്റ്റുകളെ ഉടന്‍ മോചിപ്പിക്കുക; കേന്ദ്രത്തിന് തുറന്ന കത്തെഴുതി 500 പ്രമുഖര്‍

ചലച്ചിത്ര താരങ്ങളായ അനുരാഗ് കശ്യപ്, ഷബാന അസ്മി, സൗമിത്ര ചാറ്റര്‍ജി, അപര്‍ണ സെന്‍ തുടങ്ങിയവരുള്‍പ്പെടെ 500 പ്രമുഖരാണ് വരവര റാവു, സഫൂറ സര്‍ഗാര്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരെ, രാജ്യത്ത് കൊവിഡ് പകര്‍ച്ചാ വ്യാധി പടരുന്ന സാഹചര്യത്തില്‍ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്.

Update: 2020-06-20 10:23 GMT

കൊല്‍ക്കത്ത: ജയിലിലടച്ച ആക്റ്റീവിസ്റ്റുകളെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് തുറന്ന കത്തെഴുതി. ചലച്ചിത്ര താരങ്ങളായ അനുരാഗ് കശ്യപ്, ഷബാന അസ്മി, സൗമിത്ര ചാറ്റര്‍ജി, അപര്‍ണ സെന്‍ തുടങ്ങിയവരുള്‍പ്പെടെ 500 പ്രമുഖരാണ് വരവര റാവു, സഫൂറ സര്‍ഗാര്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരെ, രാജ്യത്ത് കൊവിഡ് പകര്‍ച്ചാ വ്യാധി പടരുന്ന സാഹചര്യത്തില്‍ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്.

പ്രമുഖ ഇടതു കവിയും എഴുത്തുകാരനുമായ വരവര റാവു, സുധ ഭരദ്വാജ്, ഷോമ സെന്‍, ആനന്ദ് തെല്‍തുംബ്‌ദേ, ഗൗതം നൗലാഖ, അരുണ്‍ ഫെറെയിറ, വെര്‍നോണ്‍ ഗോണ്‍സാല്‍വെസ്, സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റാവത്ത്, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, സഫൂറ സര്‍ഗാര്‍ തുടങ്ങിയവരാണ് ജയിലുകളിലുള്ളതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇവരെ പാര്‍പ്പിച്ച മഹാരാഷ്ട്ര ജയിലിലെ ചില തടവുകാര്‍ മരിക്കുകയും ചിലര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തതായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം പുറത്തിറക്കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് സഫൂറ സര്‍ഗാര്‍, ആസാമിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഖില്‍ ഗോഗോയി എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ചതില്‍ കത്ത് നിരാശ പങ്കുവച്ചു.

ഫെബ്രുവരിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ അഴിച്ചുവിട്ട അക്രമവുമായി ബന്ധപ്പെട്ട കേസില്‍ ജാമിയ ഏകോപന സമിതി അംഗമായ സര്‍ഗാറിനെ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

അടൂര്‍ ഗോപാലകൃഷ്ണന്‍, നസറുദ്ദീന്‍ ഷാ, നന്ദിത ദാസ്, അമോല്‍ പാലേക്കര്‍, ഒനിര്‍ തുടങ്ങിയവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

Tags:    

Similar News