മുംബൈയിലെ ഒഎന്‍ജിസി പ്ലാന്റില്‍ തീപിടിത്തം; അഞ്ച് മരണം

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മുംബൈയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ഉറാനിലെ പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്.

Update: 2019-09-03 05:04 GMT

മുംബൈ: നവി മുംബൈയിലെ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡിൻറെ (ഒഎന്‍ജിസി) പ്ലാന്റില്‍ തീപിടിത്തം. അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തെ തുടര്‍ന്ന് പ്ലാന്റിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പോലിസ് ഒഴിപ്പിച്ചു.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മുംബൈയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ഉറാനിലെ പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. പ്ലാന്റിലെ വാട്ടര്‍ ഡ്രെയിനേജ് സിസ്റ്റത്തില്‍ നിന്നാണു തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. തീ പടര്‍ന്നതോടെ പ്ലാന്റിലെ വാതകം 330 കിലോമീറ്റര്‍ അകലെയുള്ള ഗുജറാത്തിലെ ഹാസിര പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് തീകെടുത്താനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

Full View