പൗരത്വ ഭേദഗതി നിയമം: പശ്ചിമ ബംഗാളില്‍ വ്യാപകപ്രക്ഷോഭം; അഞ്ച് ട്രെയിനുകള്‍ക്ക് തീയിട്ടു

റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് വൈകീട്ടുണ്ടായ പ്രക്ഷോഭത്തിനിടെയാണ് സമരക്കാര്‍ അഞ്ച് ട്രെയിനുകള്‍ക്ക് തീയിട്ടത്.

Update: 2019-12-14 14:36 GMT

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ പൗരത്വ നിയമത്തിനെതിരേ വ്യാപകപ്രക്ഷോഭം. നിര്‍ത്തിയിട്ട അഞ്ച് ട്രെയിനുകള്‍ക്ക് തീയിട്ടു. ഹൈവേകളും റോഡുകളും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് വൈകീട്ടുണ്ടായ പ്രക്ഷോഭത്തിനിടെയാണ് സമരക്കാര്‍ അഞ്ച് ട്രെയിനുകള്‍ക്ക് തീയിട്ടത്. കൂടാതെ ജില്ലയിലെ പോരരാദംഗ, ജാംഗിപൂര്‍, ഫരാക്ക എന്നീ റെയില്‍വേ സ്റ്റേഷനുകളിലും ഹൗറ ജില്ലയിലെ ബാവ്‌രിയ, നല്‍പൂര്‍ സ്റ്റേഷനുകളിലും പ്രതിഷേധക്കാര്‍ തീവണ്ടി ട്രാക്കുകള്‍ തടസ്സപ്പെടുത്തി.

ഹൗറയും മുര്‍ഷിദാബാദും അടക്കമുള്ള ജില്ലകളില്‍ മൂന്ന് സംസ്ഥാന സര്‍ക്കാര്‍ ബസ്സുകള്‍ ഉള്‍പ്പെടെ 15 ബസ്സുകള്‍ യാത്രക്കാരെ ഇറക്കിവിട്ട ശേഷം പ്രതിഷേധക്കാര്‍ കത്തിച്ചു. അതേസമയം, മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറാക്കരുതെന്ന് അഭ്യര്‍ഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്. മമതയുടെ അഭ്യര്‍ഥന പ്രക്ഷോഭകാരികള്‍ തള്ളി. സാധാരണക്കാരെ ഉപദ്രവിക്കരുത്. കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും നിയമം കൈയിലെടുക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News