പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ടിലെ തീപിടിത്തം; അഞ്ച് പേര്‍ മരിച്ചു

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തൊഴിലാളികളാണ് തീപിടിത്തത്തിന് ഇരയായതെന്നാണ് പ്രാഥമിക നിഗമനം

Update: 2021-01-21 13:28 GMT

പൂനെ: സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചതായി സ്ഥിരീകരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്.അഗ്‌നിരക്ഷാസേന അംഗങ്ങള്‍ മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തൊഴിലാളികളാണ് തീപിടിത്തത്തിന് ഇരയായതെന്നാണ് പ്രാഥമിക നിഗമനം

അതേസമയം കൊവിഷീല്‍ഡ് വാക്‌സീന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് തീ പിടിച്ച കെട്ടിട്ടത്തിന് അകലെയായതിനാല്‍ വാക്‌സീന്‍ നിര്‍മ്മാണവും വിതരണവും തടസമില്ലാതെ നടക്കും. അഗ്‌നിബാധയെക്കുറിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

തീപിടിച്ച കെട്ടിട്ടത്തില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നും ആള്‍നാശം സംഭവിച്ചിട്ടില്ലെന്നും ആദ്യം സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഗ്രൂപ്പ് സിഇഒ പൂനെ അദര്‍വാല അറിയിച്ചെങ്കിലും അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ തെരച്ചിലിലാണ് അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിട്ടത്തില്‍ കുടുങ്ങി പോയ രണ്ട് പേരെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ പൂനെ 100 ഏക്കറിലാണ് വ്യാപിച്ചു കിടക്കുന്നത്. ഭാവിയിലെ പകര്‍ച്ചവ്യാധികളെ നേരിടാന്‍ നിര്‍മിക്കുന്ന എട്ടോ ഒമ്പതോ കെട്ടിടങ്ങള്‍ ഉള്‍കൊള്ളുന്ന മഞ്ജരി സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്.

Similar News