ഡല്‍ഹിയില്‍ വീട് കേന്ദ്രീകരിച്ച് അനധികൃത ഓക്‌സിജന്‍ വില്‍പ്പന; 48 സിലിണ്ടറുകള്‍ പിടിച്ചെടുത്ത് പോലിസ്
റെയ്ഡിനിടെ 32 വലിയ സിലിണ്ടറും 16 ചെറിയ സിലിണ്ടറുമാണ് ഡല്‍ഹി പോലിസ് സംഘം കണ്ടെടുത്തത്. ചെറിയ സിലിണ്ടറിന് 12,500 രൂപയാണ് ഈടാക്കിയിരുന്നത്. സംഭവത്തില്‍ വീട്ടുടമ അനില്‍കുമാ (51)റിനെ പോലിസ് അറസ്റ്റുചെയ്തു.
ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീട് കേന്ദ്രീകരിച്ച് ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില്‍പ്പന. തെക്ക്പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരുവീട്ടില്‍ പോലിസ് നടത്തിയ റെയ്ഡില്‍ 48 ഓക്‌സിജന്‍ സിലിണ്ടറുകള്‍ പോലിസ് പിടിച്ചെടുത്തു. റെയ്ഡിനിടെ 32 വലിയ സിലിണ്ടറും 16 ചെറിയ സിലിണ്ടറുമാണ് ഡല്‍ഹി പോലിസ് സംഘം കണ്ടെടുത്തത്. സംഭവത്തില്‍ വീട്ടുടമ അനില്‍കുമാ (51)റിനെ പോലിസ് അറസ്റ്റുചെയ്തു. വ്യാവസായിക ഓക്‌സിജന്‍ വില്‍പ്പന നടത്തുന്നതിന്റെ ബിസിനസ്സുണ്ടെന്നായിരുന്നു വീടിന്റെ ഉടമയുടെ അവകാശവാദം.
എന്നാല്‍, ഓക്‌സിജന്‍ ബിസിനസ് നടത്തുന്നതിന്റെ ലൈസന്‍സ് ഹാജരാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്ന് പോലിസ് പറഞ്ഞു. വലിയ സിലിണ്ടറുകളില്‍നിന്ന് ചെറിയ സിലിണ്ടറുകളിലേക്ക് ഓക്‌സിജന്‍ മാറ്റിയാണ് വില്‍പ്പന നടത്തിയിരുന്നത്. ചെറിയ സിലിണ്ടറിന് 12,500 രൂപയാണ് ഈടാക്കിയിരുന്നത്. പിടിച്ചെടുത്ത സിലിണ്ടറുകള്‍ ആവശ്യക്കാര്‍ക്ക് പോലിസ് വിതരണം ചെയ്യും.
കൊവിഡ് കേസുകളുടെ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ വായു, ട്രെയിന്‍, റോഡ് മാര്‍ഗം വലിയ അളവില്‍ മെഡിക്കല്‍ ഓക്‌സിജനെത്തിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണ്.
വൈറസ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ ഓക്‌സിജന്റെ അഭാവം മൂലം നിരവധി സംസ്ഥാനങ്ങള്‍ ജര്‍മനിയില്‍നിന്ന് വിമാനമാര്‍ഗമെത്തിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞവര്‍ഷം പകര്‍ച്ചവ്യാധി തുടങ്ങിയതിന് ശേഷം ലോകത്തെവിടെയും രേഖപ്പെടുത്താത്തതിലും കൂടുതലാണ് വെള്ളിയാഴ്ചത്തെ ഇന്ത്യയിലെ പ്രതിദിന വൈറസ് (3,32,730) കണക്കുകള്‍ വ്യക്തമാക്കുന്നു.
