കൊടകരയില്‍ 460 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയിലാക്കി കഞ്ചാവ് കടത്തുന്നതിനിടെയാണ് ഞായറാഴ്ച രാത്രി പോലിസ് പരിശോധനയില്‍ പിടിയിലായത്

Update: 2022-01-31 07:18 GMT

തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ 460 കിലോഗ്രാം കഞ്ചാവ് പിടികൂടി. അഞ്ച് കോടി രൂപ വിലയുള്ള കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.

ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയിലാക്കി കഞ്ചാവ് കടത്തുന്നതിനിടെയാണ് ഞായറാഴ്ച രാത്രി പോലിസ് പരിശോധനയില്‍ പിടിയിലായത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍, പൊന്നാനി സ്വദേശിയായ സലീം എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

ചില്ലറ വില്‍പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചത് എന്നാണ് പ്രാഥമിക വിവരം. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പറയാനാവൂ എന്നാണ് പോലിസ് പറയുന്നത്.